പുതിയ പ്രഖ്യാപനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ. ഇന്നലെ ചെന്നൈയിൽ നടന്ന ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ചടങ്ങിൽ ആണ് പുതിയ സീരീസുകൾ ഉൾപ്പടെ പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചത്. ......
ആഘോഷ സമയത്തും അല്ലാത്തപ്പോഴും മദ്യം ഒഴിവാക്കാൻ പലർക്കും പറ്റാറില്ല. എന്നാൽ മദ്യത്തിന്റെ വില ഉയരുന്നത് മദ്യപന്മാരെ വലിയ പ്രതിസന്ധിയിലാക്കാറുണ്ട്. ......
രേണുകസ്വാമി കൊലക്കേസിൽ പ്രതിയാക്കപ്പെട്ട് കന്നഡത്തിലെ സൂപ്പർസ്റ്റാർ ദർശൻ ജയിലിലാണ്. കേസിന്റെ വിചാരണ നടന്നുവരുന്നു.......
മലയാളികളായ നെറ്റിസൺസിന് സുപരിചിതയാണ് നാഗസൈരന്ധ്രി. സ്വയം പ്രഖ്യാപിത സന്ന്യാസിനിയാണെങ്കിലും നാഗസൈരന്ധ്രിയുടെ തെറി പറച്ചിലാണ് ഇവരെ വൈറലാക്കുന്നത്. ......
ട്യൂൺസ് ഇൻ ഡ്യുൺസ് സീസൺ 1 ന്റെ മഹാ വിജയത്തിന് ശേഷം ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന മ്യൂസിക്കൽ പരിപാടിയായ ട്യൂൺസ് ഇൻ ഡ്യുൺസ് സീസൺ 2 എന്ന പരിപാടി തെന്നിന്ത്യൻ ഗായിക സന മൊയ്തുട്ടിയും ടോപ് സിങ്ങർ കൗഷിക്കും ഒരുമിച്ച് ഒരു വേദിയിൽ സംഗീത വിസ്മയം തീർക്കും. നാളെ വൈകുന്നേരം 6. ......
ദോഹ: ഖത്തർ 2026ലെ സംസ്ഥാന ബജറ്റ് ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി പ്രഖ്യാപിച്ചു. 220.8 ബില്യൺ റിയാൽചെലവും 199 ബില്യൺ റിയാൽവരുമാനവുമാണ് പ്രഖ്യാപിച്ച ബജറ്റിലുള്ളത്.
ആരോഗ്യത്തിനായി 25.4 ബില്യൺ റിയാൽ, വിദ്യാഭ്യാസത്തിനായി 21.8 ബില്യൺ റിയാൽ എന്നിങ്ങനെ ആകെ 47.2 ബില്യൺ റിയാൽ വകയിരുത്തിയിട്ടുണ്ട്. 2025-ലേക്കാൾ ആരോഗ്യ മേഖലയിൽ ചെലവ് വർധിപ്പിച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.
മുനിസിപ്പാലിറ്റി-പരിസ്ഥിതി മേഖലക്ക് 22.2 ബില്യൺ, കായികമേഖലയ്ക്ക് 7.6 ബില്യൺ, വാണിജ്യ-ഗതാഗത മേഖലകൾക്ക് 4.1 ബില്യൺ റിയാൽ വീതവും അനുവദിച്ചിട്ടുണ്ട്. ......
ദോഹ: രാജ്യത്ത് വെള്ളിയാഴ്ച മുതൽ മേഘാവൃതമായ കാലാവസ്ഥയും ഇടയ്ക്കിടെ ചിതറിച്ചാറുന്ന മഴയും അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 12 മുതൽ അടുത്ത ആഴ്ച മുഴുവൻ ആകാശം ഭാഗികമായി മേഘാവൃതമോ പൂർണമായി മേഘാവൃതമോ ആയിരിക്കും.വിവിധ സമയങ്ങളിൽ തീവ്രത വ്യത്യാസമുള്ള മഴയ്ക്കും ചില പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ......
ദോഹ: മികച്ച സംഘാടനത്തിലൂടെ ഖത്തറിൽ തിളങ്ങി മംഗളൂരു FC.സീസൺ 4 പ്രീമിയർ ലീഗിൽBYBFCചാമ്പ്യൻമാരായി.മംഗളൂരു FC സംഘടിപ്പിച്ച നാലാം സീസൺ ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് ദോഹയിൽ ആവേശഭരിതമായി സമാപിച്ചു. പിയർലിംഗ് സ്കൂളിൽ നടന്ന ടൂർണമെന്റിൽ കമ്മ്യൂണിറ്റി അംഗങ്ങൾ, സ്പോർട്സ് പ്രേമികൾ, യുവതാരങ്ങൾ എന്നിവർ വലിയ ആവേശത്തോടെ പങ്കെടുത്തു.BYBFCയും AJAX FCയും തമ്മിലുള്ള ആവേശകരമായ ഫൈനലിൽ ഞെട്ടിക്കുന്ന പ്രകടനവുമായി BYBFC കിരീടം സ്വന്തമാക്കി. ......